kudumbasree

പാ​ല​ക്കാ​ട്:​ ​സ്ത്രീ​ധ​നം,​ ​സ്ത്രീ​ധ​ന​ ​ഗാ​ർ​ഹി​ക​ ​പീ​ഡ​ന​ത്തി​നെ​തി​രെ​ ​പ്ര​ചാ​ര​ണ​വു​മാ​യി​ ​'​മോ​ചി​ത​'​ ​എ​ന്ന​ ​പേ​രി​ൽ​ ​കു​ടും​ബ​ശ്രീ​ ​ജി​ല്ല​യി​ൽ​ ​ഒ​രു​വ​ർ​ഷം​ ​നീ​ളു​ന്ന​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ​തു​ട​ക്ക​മി​ടു​ന്നു.​ ​സ്ത്രീ​ധ​ന​വു​മാ​യ​ ​ബ​ന്ധ​പ്പെ​ട്ട​ ​പീ​ഡ​ന​ങ്ങ​ളും​ ​സ്ത്രീ​ധ​ന​മെ​ന്ന​ ​വി​പ​ത്തും​ ​ഇ​ല്ലാ​താ​ക്കു​ക,​ ​സ്ത്രീ​ധ​ന​ ​നി​യ​മ​ത്തെ​ക്കു​റി​ച്ച് ​അ​വ​ബോ​ധം​ ​ഉ​ണ്ടാ​ക്കി​ ​അ​തി​നെ​തി​രെ​ ​പ്ര​തി​ക​രി​ക്കാ​ൻ​ ​പ്രാ​പ്ത​രാ​ക്കു​ക,​ ​ഗാ​ർ​ഹി​ക​ ​അ​തി​ക്ര​മ​ങ്ങ​ൾ​ ​ത​ട​യു​ക,​ ​ഇ​തി​നെ​തി​രെ​ ​പ​രാ​തി​പ്പെ​ടാ​നും​ ​ജീ​വ​നാം​ശം,​ ​ന​ഷ്ട​പ​രി​ഹാ​രം​ ​നേ​ടി​യെ​ടു​ക്കാ​ൻ​ ​പ്രാ​പ്ത​രാ​ക്കു​ക​ ​എ​ന്നി​വ​യാ​ണ് ​പ്ര​ചാ​ര​ണ​ത്തി​ന്റെ​ ​ല​ക്ഷ്യ​ങ്ങ​ൾ. ഐ.​ഇ.​സി​ ​ബോ​ധ​വ​ത്ക​ര​ണം,​ ​സ്ഥാ​പ​ന​ ​ത​ല​ ​ശാ​ക്തീ​ക​ര​ണ​വും​ ​ഇ​ട​പെ​ട​ലു​ക​ളും,​ ​സൈ​ക്കോ​സോ​ഷ്യ​ൽ​ ​സ​പ്പോ​ർ​ട്ട് ​ ​എന്നിവ ഉറപ്പാക്കും.