പാലക്കാട്: കർക്കടകത്തിലെ ചതയ ദിനത്തോട് അനുബന്ധിച്ച് കൊട്ടേക്കാട് നാരായണ ഗുരുകുലത്തിൽ ഹോമവും പ്രാർത്ഥനാ യോഗവും നടന്നു. സ്വാമിനി ആത്മപ്രിയയുടെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ഗുരുധർമ്മ പ്രചാരണ സഭ ജില്ലാ പ്രസിഡന്റ് സി.ജി. മണി, ഗുരുകുല സ്റ്റഡി സർക്കിൾ ജില്ലാ കൺവീനർ സന്തോഷ് മലമ്പുഴ, ഗുരുധർമ്മ പ്രചാരണസഭ കേന്ദ്ര കമ്മിറ്റി അംഗം വി.ചന്ദ്രൻ, അഡ്വ. അമ്പിളി, ആർ. രാകേഷ് എന്നിവർ സംസാരിച്ചു.