homam
രാമശ്ശേരി പൈതൃക ഭൂമിയിൽ സ്ഥാപിക്കുന്ന ഗാന്ധി ആശ്രമത്തിന്റെ ഭൂമിപൂജ തച്ചുശാസ്ത്ര വിദഗ്ധൻ സുബ്രഹ്മണ്യൻ ചെറുകര നിർവ്വഹിക്കുന്നു.

പാലക്കാട്: ഉപ്പു സത്യഗ്രഹത്തിന് ശേഷം ഗാന്ധിജി വാർദ്ധയിൽ സ്ഥാപിച്ച സേവാഗ്രാം ആശ്രമത്തിന്റെ മാതൃകയിൽ രാമശ്ശേരി പൈതൃകഗ്രാമത്തിൽ ഗാന്ധി ആശ്രമം സ്ഥാപിക്കുന്നതിനായി ഭൂമിപൂജയും കുറ്റിയടിക്കൽ കർമ്മവും നടന്നു. ഗാന്ധിയൻ ചാരിറ്റബിൾ സൊസൈറ്റിയായ സർവോദയ കേന്ദ്രത്തിന്റെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് പരിപാടി നടന്നത്. ഭൂമിപൂജയും കുറ്റിയടിക്കൽ കർമ്മവും തച്ചുശാസ്ത്ര വിദഗ്ദ്ധൻ സുബ്രഹ്മണ്യൻ ചെറുകര നിർവഹിച്ചു. സർവ്വോദയ കേന്ദ്രം ഡയറക്ടർ പുതുശ്ശേരി ശ്രീനിവാസൻ, ഗാന്ധി ആശ്രമം വർക്കിംഗ് ഗ്രൂപ്പ് രക്ഷാധികാരി ഡോ. എൻ. ശുദ്ധോധനൻ, വിളയോടി വേണുഗോപാലൻ, കെ. രേവതി ബാബു, എസ്. സുനിൽകുമാർ, കെ. ഗിരീഷ് ബാബു, മോഹൻ പുതുശ്ശേരി, പി. ശെന്തിൽകുമാർ, സുനിൽ, പരമേശ്വരൻ, ബാബു എന്നിവർ പങ്കെടുത്തു.