കടമ്പഴിപ്പുറം: കൊല്ലിയാനി കൈരളി പുരുഷ സ്വയം സഹായ സംഘത്തിന്റെ വാർഷിക ജനറൽ ബോഡി ചേർന്നു. കെ.എൻ. ബാലകൃഷ്ണൻ അദ്ധ്യക്ഷനായി. സ്വയം സഹായ സംഘങ്ങൾക്ക് കുടുംബശ്രീ മാതൃകയിൽ കേന്ദ്രീകൃത ഭരണ സംവിധാനം കൊണ്ടുവരണമെന്ന് യോഗം ആവശ്യപ്പെട്ടു.
8500ലധികം റേഷൻ കാർഡുകളുള്ള കടമ്പഴിപ്പുറത്ത് മാവേലി സ്റ്റോർ സൂപ്പർ മാർക്കറ്റാക്കി ഉയർത്താൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും ഇതിന്റെ ഭാഗമായി അധികൃതർക്ക് നിവേദനം നൽകാനും യോഗം തീരുമാനിച്ചു.
സി.പി. ശിവൻ, ഇ. സുധീഷ് കുമാർ, കെ. സന്ദീപ്, എം. അജിത്ത് കുമാർ, കെ. മണികണ്ഠൻ, എ.ടി. ഉണ്ണിക്കൃഷ്ണൻ, കെ. അജീഷ്, എ. നരേന്ദ്രൻ, എം. സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി സി.പി. ശിവൻ (പ്രസിഡന്റ് ), ഇ. സുധീഷ് കുമാർ (ജനറൽ സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.