കൊല്ലങ്കോട്: സ്ത്രീസുരക്ഷ ഉറപ്പുവരുത്തുക എന്ന മുദ്രാവാക്യവുമായി ബി.ഡി.ജെ.എസ് നെന്മാറ നിയോജക മണ്ഡലം പ്രതിഷേധ ധർണ നടത്തി. സ്ത്രീകൾക്കെതിരെ നടക്കുന്ന പീഡനങ്ങൾക്കെതിരെ സർക്കാർ കാര്യക്ഷമമായ നടപടികൾ എടുക്കുന്നില്ലെന്നും വനിതാ കമ്മിഷൻ പ്രഹസനം മാത്രമാണെന്നും യോഗം ആരോപിച്ചു.
കുണ്ടറ സ്ത്രീ പീഡനക്കേസിൽ പ്രതിയെ സംരക്ഷിച്ച മന്ത്രി എ.കെ. ശശീന്ദ്രനെ പുറത്താക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ധർണ ബി.ഡി.ജെ.എസ് നെന്മാറ മണ്ഡലം പ്രസിഡന്റ് എസ്. ദിവാകരൻ ഉദ്ഘടനം ചെയ്തു. എസ്. വത്സൻ അദ്ധ്യക്ഷനായി. പി.വി. സുബ്രഹ്മണ്യൻ, അനിൽ, സി. രാജേഷ്, വി. സുദേവൻ, നിമിഷ ഗോപി എന്നിവർ സംസാരിച്ചു.