mobile
ജി.എച്ച്.എസ്.എസ് കുമരപുരം സ്‌കൂളിൽ സ്റ്റുഡന്റ് പൊലീസ് കെഡറ്റ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന സ്മാർട്ട് ഫോൺ വിതരണം ഡിവൈ.എസ്.പി സി.ഡി.ശ്രീനിവാസൻ ഉദ്ഘാടനം ചെയ്യുന്നു.

പാലക്കാട്: ജി.എച്ച്.എസ്.എസ് കുമരപുരം സ്‌കൂളിൽ സ്റ്റുഡന്റ് പൊലീസ് കെഡറ്റ് (എസ്.പി.സി) യൂണിറ്റിന്റെ നേതൃത്വത്തിൽ മൊബൈൽ ലൈബ്രറി ഉദ്ഘാടനവും സ്മാർട്ട് ഫോൺ വിതരണവും നടന്നു. എസ്.പി.സി ജില്ലാ നോഡൽ ഓഫീസർ ഡിവൈ.എസ്.പി സി.ഡി. ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സുനിൽ കുമാർ അദ്ധ്യക്ഷനായി.

പ്രിൻസിപ്പൽ ലളിത, സതീന്ദ്രൻ, ഉണ്ണിക്കൃഷ്ണൻ, മണികണ്ഠൻ, പി.എസ്. സുധ, മധു പ്രസാദ് എന്നിവർ സംസാരിച്ചു. സുമനസുകളുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ സമാഹരിച്ച 37 ഫോണുകളാണ് വിതരണം ചെയ്തത്. പരിപാടിയിൽ 1987-88 കുമരപുരം പൂർവ വിദ്യാർത്ഥി കൂട്ടായ്മയെ പ്രതിനിധീകരിച്ച് കെ. രാജൻ, എം. മണികണ്ഠൻ, സി.വി. ദിനേശ് എന്നിവർ പങ്കെടുത്തു.