covid

പാലക്കാട്: കൊവിഡ് കൂടുമ്പോൾ ജില്ലയിലെ വാക്‌സിൻ തീർന്നു. മാസ് വാക്‌സിനേഷന് പിന്നാലെയാണ് വാക്‌സിൻ തീർന്നത്. സർക്കാർ ആശുപത്രികളിൽ വാക്‌സിൻ വിതരണമില്ല. എന്നാൽ 15 സ്വകാര്യ ആശുപത്രികളിൽ വാക്‌സിനുണ്ടാകും. കേന്ദ്രത്തിൽ നിന്ന് സംസ്ഥാനത്തേക്ക് കൃത്യമായി വാക്‌സിൻ നൽകാത്തതിനെ തുടർന്നാണ് ക്ഷാമം രൂക്ഷമായത്.

മൂന്നാംതരംഗം മുന്നിൽകണ്ടാണ് മാസ് വാക്‌സിനേഷൻ നടത്തിയത്. നാലുദിവസം കൊണ്ട് ജില്ലയിൽ 65000 ലേറെ പേർക്ക് വാക്‌സിൻ നൽകി. എന്നാൽ ഇത് തീരുന്നതിന് മുമ്പ് വാക്‌സിൻ ലഭ്യമാകാത്തതിനാലാണ് പ്രതിസന്ധി രൂക്ഷമായത്. വെള്ളിയാഴ്ച വാക്‌സിൻ എത്തുമെന്നാണ് പ്രതീക്ഷ. ഇതോടെ ശനിയാഴ്ച മുതൽ വാക്‌സിൻ വീണ്ടും നൽകാനാകും.

അതേസമയം സ്വകാര്യ ആശുപത്രികൾ പണം അടച്ച് കേന്ദ്രത്തിൽ നിന്ന് നേരിട്ടാണ് വാക്‌സിൻ വാങ്ങുന്നത്. ഇവർക്ക് വാക്‌സിൻ എത്തുന്നുണ്ട്.

-12,70,391 പേർ വാക്‌സിൻ സ്വീകരിച്ചു

ജില്ലയിൽ ഇതുവരെ 12,70,391 പേർക്ക് കൊവിഡ് പ്രതിരോധ വാക്‌സിൻ നൽകി. 8,92,230 പേർ ഒന്നാം ഡോസും 3,78,161 പേർ രണ്ടാം ഡോസും വാക്‌സിനും സ്വീകരിച്ചു. ജൂലായ് 27വരെയുള്ള കണക്കുപ്രകാരം ആകെ ജനസംഖ്യയായ 30,85,770ൽ 41.16% പേർ ഒരു ഡോസ് എങ്കിലും സ്വീകരിച്ചിട്ടുണ്ട്.

വാക്സിൻ സ്വീകരിച്ചത് - 2558

ഒന്നാം ഡോസ് - 2544

രണ്ടാം ഡോസ് - 14

ആകെ വാക്സിൻ സ്വീകരിച്ചത് - 61,555

രണ്ട് ഡോസും എടുത്തത് - 26,926

ഒന്നാം ഡോസ് മാത്രം - 34,629

വാക്സിൻ സ്വീകരിച്ചത് - 1,13,496

രണ്ട് ഡോസും എടുത്തത് - 38,133

ആദ്യ ഡോസ് മാത്രം - 75,363

ആകെ വാക്സിനെടുത്തവർ - 4,08,117

രണ്ട് ഡോസും സ്വീകരിച്ചത്- 1,19,654

ഒന്നാം ഡോസ് മാത്രം - 2,88,463

ആകെ വാക്സിനെടുത്തത് - 4,87,965

രണ്ട് ഡോസും സ്വീകരിച്ചത് - 1,77,643

ഒന്നാം ഡോസ് മാത്രം - 3,10,322

ആകെ വാക്സിനെടുത്തത് - 1,30,761

രണ്ട് ഡോസും എടുത്തത് - 3816

ഒന്നാം ഡോസ് മാത്രം - 1,26,945

ആകെ വാക്സിനെടുത്തത് - 24,533

രണ്ട് ഡോസും എടുത്തത് - 9688

ആദ്യ ഡോസ് മാത്രം - 14,845