cow
മുതലമട ആനക്കട്ടിമേട്ടിൽ ഗർഭിണിയായ പശു ചത്ത നിലയിൽ കണ്ടെത്തിയ സ്ഥലം കൃഷി വകുപ്പ് ഉദ്യോഗസ്ഥർ പരിശോധിക്കുന്നു.

കൊല്ലങ്കോട്: മുതലമട ആനക്കട്ടി മേടിൽ കുഴിച്ചിട്ട പശുവിന്റെ പോസ്റ്റ് മോർട്ടത്തിന് നടപടികൾ ആരംഭിച്ചു. ചെമ്മണാമ്പതി ആനക്കട്ടിമേടിൽ സ്വകാര്യ തോട്ടത്തിലാണ് വി. ചിന്നസ്വാമിയുടെ ഗർഭിണിയായ പശുവിനെ ചത്തനിലയിൽ കണ്ടെത്തിയത്.

മാവിൻ തോട്ടത്തിൽ അത്യുത്പാദനത്തിനായി ഉപയോഗിക്കുന്ന ഹോർമോൺ (കൾട്ടാർ രാസവസ്തു) മരുന്ന് അകത്തു ചെന്നതാകാമെന്ന് സംശയിച്ച് ഉടമ ചിന്നസ്വാമി കൊല്ലങ്കോട് പൊലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് പോസ്റ്റ് മോർട്ടത്തിനുള്ള നടപടികൾആരംഭിച്ചത്‌.

തോട്ടത്തിനകത്ത് വീര്യം കൂടിയ ഹോർമോൺ ബോട്ടിലുകൾ കണ്ടതായി നാട്ടുകാർ കൃഷിവകുപ്പ് അധികൃതരോട് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ കൊല്ലങ്കോട് ബ്ലോക്ക് കൃഷി അസി. ഡയറക്ടർ ജാനറ്റ് ഡാനിയൽ, മുതലമട കൃഷി ഓഫീസർ ഇൻ ചാർജ് ബഷീർ അഹമദ്, മുതലമട പഞ്ചായത്ത് പ്രസിഡന്റ് ബേബി സുധ, വൈസ് പ്രസിഡന്റ് അലൈരാജ് എന്നിവർ സ്ഥലം സന്ദർശിച്ചു.

പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ശേഷം ഇന്ന് പോസ്റ്റ് മോർട്ടം നടത്തും. ആന്തരീയ അവയവങ്ങളുടെ പരിശോധനാ ഫലം വന്ന ശേഷമേ പശുവിന്റെ മരണകാരം വ്യക്തമാകൂ. മാന്തോപ്പിൽ മാരക വിഷപ്രയോഗും നടത്തിയതായി തെളിഞ്ഞാൽ നടപടികൾ സ്വീകരിക്കുമെന്ന് ആനക്കട്ടി മേടിൽ എത്തിയ കൃഷി വകുപ്പ് അധികൃതർ പറഞ്ഞു.

എന്നാൽ മൃഗചികിത്സ നടത്തുന്ന വ്യജ വൈദ്യൻ ഈ പ്രദേശങ്ങളിൽ ചികിത്സ നടത്തി വരുന്നതായും ഇദ്ദേഹം മരുന്നുകൾ കൊണ്ടുവന്ന് പശുക്കളിൽ കുത്തിവ്യ്പ് ഉൾപ്പെടെ ചെയ്തു വരുന്നതായും നാട്ടുകാർ പറയുന്നു. മൃഗസംരക്ഷ വകുപ്പിന്റെ കീഴിൽ മുതലമടയിൽ മൃഗസംരക്ഷണ ചികിത്സാ ഡോക്ടർ ഉൾപ്പെടെയുള്ള സംഘം പ്രവർത്തിക്കുമ്പോഴും ഇവരെ വിവരം നൽകാതെയുള്ള ഉടമസ്ഥന്റെ പ്രവർത്തനവും സംശയത്തിനിടയായിട്ടുണ്ട്.