ചിറ്റൂർ: ആർ.എസ്.എസ് - എസ്.ഡി.പി.ഐ. സംഘർഷത്തിനിടെ ഒരാൾക്ക് വെട്ടേറ്റ സംഭവത്തിൽ അഞ്ചുപേർ റിമാൻഡിൽ. പാറ, എലപ്പുള്ളി സ്വദേശികളായ എസ്. സുദർശൻ ( 20), ഇരട്ടക്കുളം ഉപ്പുത്തോട് എസ്. വിജയകുമാർ (20), എലപ്പുള്ളി, നോമ്പിക്കോട് എസ്. ശ്രീജിത്ത് (20), എലപ്പുള്ളി പട്ടത്തലച്ചി ആർ. ഷൈജു (21), മുട്ടിമാമ്പള്ളം, അമ്പാട്ടുക്കളം കെ. അജിത്ത് (20) എന്നിവരാണ് റിമാൻഡിലായത്.
തിങ്കളാഴ്ച വൈകിട്ട് 6.30ന് ഇരട്ടക്കുളത്തായിരുന്നു കേസിനാസ്പദമായ സംഭവം. രണ്ട് ബൈക്കിലായെത്തിയ സംഘം എസ്.ഡി.പി.ഐ മലമ്പുഴ മണ്ഡലം സെക്രട്ടറി എലപ്പുള്ളി പട്ടത്തലച്ചി ലാൻഡ് ലിങ്ക് കോളനിയിൽ സക്കീർഹുസൈനെ (28) വടിവാൾ കൊണ്ട് വെട്ടിപ്പരിക്കേൽപ്പിക്കയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
കൊഴിഞ്ഞാമ്പാറ സി.ഐ: എസ്. ശശിധരൻ, എസ്.ഐ: കെ.ബി. ഹരികൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ചൊവ്വാഴ്ച വൈകിട്ട് ആറിന് പ്രതികളെ അറസ്റ്റ് ചെയ്തു. ചിറ്റൂർ കോടതിയിൽ ഇന്നലെ ഹാജരാക്കിയ അഞ്ച് പ്രതികളെയും റിമാൻഡ് ചെയ്തു.
കഴിഞ്ഞവർഷം പട്ടത്തലച്ചിയിൽ വച്ച് ആർ.എസ്.എസ്. പ്രാദേശിക നേതാവ് സഞ്ജിത്തിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതിയാണ് സക്കീർ ഹുസൈൻ. ഈ വൈരാഗ്യമാണ് സംഘർഷത്തിന് കാരണമായതെന്ന് കൊഴിഞ്ഞാമ്പാറ പൊലീസ് വ്യക്തമാക്കി.