agriculture
നഗരവഴിയോര കാർഷിക വിപണി ഉദ്ഘാടനം പാലക്കാട് പ്രിൻസിപ്പൽ കൃഷി ഓഫീസർ പി.ആർ.ഷീല നിർവഹിക്കുന്നു.

പാലക്കാട്: കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ നഗരവഴിയോര കാർഷിക വിപണി പാലക്കാട് മുനിസിപ്പാലിറ്റി കൃഷിഭവന്റെ കീഴിൽ കൃഷിഭവന് മുന്നിൽ കഴിഞ്ഞ ദിവസം മുതൽ പ്രവർത്തനം ആരംഭിച്ചു. പാലക്കാട് പ്രിൻസിപ്പൽ കൃഷി ഓഫീസർ പി.ആർ. ഷീല ഉദ്ഘാടനം ചെയ്തു. കൗൺസിലർ ബി. സുഭാഷ് അദ്ധ്യക്ഷനായി. കൃഷി അസി. ഡയറക്ടർ പി.എസ്. മഞ്ജു, ഡെപ്യൂട്ടി ഡയറക്ടർ നൂറുദ്ദീൻ, ആശ, ഗോവിന്ദരാജൻ എന്നിവർ സംസാരിച്ചു.