mobile
അകത്തേത്തറ നന്മ സന്നദ്ധസംഘടനയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വിദ്യാർത്ഥികൾക്കുള്ള നോട്ടുബുക്ക്, മൊബൈൽ ഫോൺ എന്നിവയുടെ വിതരണം.

പാലക്കാട്: അകത്തേത്തറ നന്മ സന്നദ്ധസംഘടനയുടെ ആഭിമുഖ്യത്തിൽ അകത്തേത്തറ- പുതുപ്പരിയാരം പഞ്ചായത്തുകളിൽ ഉൾപ്പെടുന്ന അകത്തേത്തറ യു.പി സ്കൂൾ, ഹേമാംബിക സ്കൂൾ, ഉമ്മിണി സ്കൂൾ, എൻ.എസ്.എസ് സ്കൂൾ എന്നിവിടങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് നോട്ടുബുക്ക്, മൊബൈൽ ഫോൺ എന്നിവ വിതരണം ചെയ്തു. ചടങ്ങിൽ സ്കൂളുകളിലെ പ്രിൻസിപ്പൽമാർ, നന്മ സെക്രട്ടറി മനോജ് കെ. മൂർത്തി, വൈസ് പ്രസിഡന്റുമാരായ മോഹനൻ, ഗോപിനാഥൻ, പരമേശ്വരൻ, അച്യുതൻകുട്ടി, ലീഡ് കോളേജ് ചെയർമാൻ ഡോ. തോമസ് ജോർജ് എന്നിവർ പങ്കെടുത്തു.