ആലത്തൂർ: ഗായത്രിപ്പുഴയിൽ ഒഴുക്കിൽപെട്ട് വിദ്യാർത്ഥി മുങ്ങി മരിച്ചു. ആലത്തൂർ ബാങ്ക് റോഡ് എടാം പറമ്പ് തടയണയിലെ വെള്ളത്തിൽപ്പെട്ടാണ് പ്ലസ് ടു വിദ്യാർത്ഥിയായ കോയമ്പത്തൂർ ഇടയാർ പാളയം കോവിൽ മേട്ടിൽ ബാലമുരുകന്റെ മകൻ അശ്വിൻ (18) മുങ്ങി മരിച്ചത്. അശ്വിന്റെ സുഹൃത്ത് സൂര്യന്റെ അമ്മാവന്റെ എടാംപറമ്പ് കല്ലിങ്കൽ പറമ്പിലെ വീട്ടിൽ വിരുന്നിനെത്തിയതായിരുന്നു. വ്യാഴാഴ്ച രാവിലെ ഒമ്പതോടെയാണ് സംഭവം. അശ്വിനും കൂട്ടുകാരായ അഞ്ച് പേരും ചേർന്നാണ് പുഴയിൽ രാവിലെ കുളിക്കാനെത്തിയത്.നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് രക്ഷപ്പെടുത്താൻ ശ്രമം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആലത്തൂർ താലൂക്കാശുപത്രി മോർച്ചറിയിൽ. അമ്മ: ധനലക്ഷ്മി. സഹോദരി: ശ്രീനിധി.