മണ്ണാർക്കാട്: കോഴിക്കോട് - പാലക്കാട് ദേശീയപാത കുന്തിപുഴ കമ്മ്യൂണിറ്റി ഹാളിന് മുൻവശത്ത് ബൈക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. കോട്ടോപ്പാടം സ്വദേശി നിഷാദുൽ ഹാഷിം ആണ് മരിച്ചത്. ബുധനാഴ്ച രാത്രി ഏഴര മണിയോടെയായിരുന്നു സംഭവം. ഹാഷിമും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം തെറ്റി മറിയുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ രണ്ട് പേരെയും നാട്ടുകാർ ഉടൻ കുന്തിപ്പുഴയിലേയും വട്ടമ്പലത്തെയും സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ പിന്നീട് പെരിന്തൽമണ്ണയിലേക്ക് മാറ്റി. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. കൂടെ ഉണ്ടായിരുന്നയാളുടെ പരിക്ക് ഗുരുതരമല്ല.