കല്ലേപ്പുള്ളി: ഹയർ സെക്കൻഡറി പരീക്ഷയിൽ മുഴുവൻ മാർക്കും നേടിയ ദേശീയ ഷൂട്ടിംഗ് താരം പി. പ്രത്യുഷയ്ക്ക്
ഇന്ദിരാഗാന്ധി മൾട്ടി പർപ്പസ് കോ- ഓപറേറ്റീവ് സൊസൈറ്റിയുടെ ആദരം. സൊസൈറ്റി പ്രസിഡന്റ് ആർ. വിഷ്ണുദാസും വൈസ് പ്രസിഡന്റും കെ. സുരേഷ് മൈത്രിനഗറും ചേർന്ന് ഉപഹാരം കൈമാറി.
ഗവ. മോയൻ ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിൽ ഹ്യൂമാനിറ്റീസ് വിദ്യാർത്ഥിയാണ് പ്രത്യുഷ. കേരള ബാങ്ക് കൽപ്പാത്തി ശാഖയിൽ ഉദ്യാഗസ്ഥയായ കല്ലേപ്പുള്ളി മൈത്രിനഗർ സുകൃതത്തിൽ ഷീജ കെ ഗോപിനാഥിന്റെ മകളാണ്. മരുതറോഡ് ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റും കേരള ബാങ്ക് മുൻ ജനറൽ മാനേജരുമായ ശ്രീ ഗോപിനാഥിന്റെ ചെറുമകൾ കൂടിയാണ്.