pkd-thiruvizhamkunnu-fire
അമ്പലപ്പാറയിലെ കോഴിത്തീറ്റ ഉത്പാദന കേന്ദ്രത്തിലുണ്ടായ സ്ഫോടനത്തെ തുടർന്ന് തീ അണയ്ക്കുന്നതിന് അഗ്നിരക്ഷാസേന ശ്രമിക്കുന്നു.

തിരുവിഴാംകുന്ന്: അമ്പലപ്പാറ കോഴിമാലിന്യ സംസ്കരണ കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തിലും സ്‌ഫോടനത്തിലും അഞ്ച് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരും പ്ളാന്റിലെ ജീവനക്കാരും ഉൾപ്പെടെ 26 പേർക്ക് പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരമാണ്. ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് തീപിടിത്തം ഉണ്ടായത്.

മണ്ണാർക്കാട്ടെ ഫയർ ആൻഡ് റെസ്‌ക്യൂ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ രക്ഷാപ്രവർത്തനം നടത്തുന്നതിനിടെയാണ് ഉഗ്രസ്‌ഫോടനമുണ്ടായത്. ബയോ ഗ്യാസ് പ്ലാന്റിലെ കൂറ്റൻ ഡീസൽ ടാങ്ക് പൊട്ടിത്തെറിക്കുകയായിരുന്നു.

പരിക്കേറ്റവരിൽ ഷിഹാബ് (23)​,​ അലവി(48), അനൂപ്(22), അഷ്‌റഫ് (31​ ഫയഫോഴ്‌സ് ഓഫീസർ), ശ്രീകാന്ത്(20), ഷെഫീഖ്(26), റിയാസ് (28​ സിവിൽ ഡിഫൻസ്), റഷീദ്(32), രമേഷ്(49), മുഹമ്മദ് ആഷിഖ്(24), ജയപ്രകാശ്(56), ഹുസൈൻ(22), നജുദ്ദീൻ(21), മുഹമ്മദ് നിഷാദ്(22) എന്നിവരെ കിംസ് അൽഷിഫ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഗുരുതര പരിക്കേറ്റ ധനേഷ്(29), ഷമീർ (41ോ സിവിൽ ഡിഫൻസ്), രാജേഷ് കുമാർ (ഫയർ ഓഫീസർ) എന്നിവരെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലും തിരുവിഴാംകുന്ന് സ്വദേശി ചാച്ചിപ്പാടൻ വീട്ടിൽ മുഹമ്മദ് അഫ്നാസ് (18), ചേലോക്കോടൻ വീട്ടിൽ അസ്‌ലം (17) എന്നിവരെ മൗലാന ആശുപത്രിയിലും പ്രവേശിപ്പിച്ചു.