പാലക്കാട്: നിയമസഭയിലെ കൈയ്യാങ്കാളി കേസിൽ വിചാരണ നേരിടുന്ന വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് കെ.പി.സി.സിയുടെ നിർദ്ദേശാനുസരണം പാലക്കാട് ടൗൺ നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു, ഒലവക്കോട് ജംഗ്ഷനിൽ നടത്തിയ പരിപാടി കെ.പി.സി.സി സെക്രട്ടറി പി.ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സി.വി.സതീഷ് അദ്ധ്യക്ഷത വഹിച്ചു. പുത്തൂർ രാമകൃഷ്ണൻ, സുധാകരൻ പ്ലാക്കാട്ട്, ഡി.ഷജിത്കുമാർ, റാഫി ജൈനിമേട്, കെ.എൻ.സഹീർ, ഹരിദാസ് മച്ചിങ്ങൽ, സി.നിഖിൽ, സി.എൻ.ഉമ, അഖിലേഷ് അയ്യർ, ഷെരീഫ് റഹിമാൻ, വി.പ്രവീൺ എന്നിവർ സംസാരിച്ചു.