library
ആയിഷ ഷമീർ വീടിന്റെ ടെറസിൽ ഒരുക്കിയ ജനകീയ ലൈബ്രറി

പട്ടാമ്പി: രാജ്യാതിരുകൾക്കപ്പുറത്ത് നിന്ന് ലഭിച്ച പ്രചോദനത്തിൽ പട്ടാമ്പിയിൽ ഒരു വീട്ടമ്മയുടെ ജനകീയ ഹോം ലൈബ്രറിക്ക് ഇന്ന് തുടക്കം. ന്യൂസിലാന്റ് പ്രധാനമന്ത്രി ജസീന്ത ആർഡേനുമായി നടത്തിയ കത്തിടപാടുകളിലൂടെ നാട്ടുകാരുടെ പ്രശംസ നേടിയ വീട്ടമ്മയും ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയുമായ പട്ടാമ്പി കൊടലൂർ കൊട്ടാരത്തിൽ ആയിഷ ഷമീറാണ് സ്വന്തം വീട്ടിൽ കുട്ടികൾക്കും സ്ത്രീകൾക്കും വേണ്ടിയുള്ള പൊതുലൈബ്രറി ഒരുക്കിയിട്ടുള്ളത്. വിവിധ വിഷയങ്ങളിലായി 1500ൽപ്പരം പുസ്തകങ്ങളും അവ സൂക്ഷിക്കാനാവശ്യമായ അലമാറകളും തയ്യാറായി കഴിഞ്ഞു. 5000 പുസ്തകങ്ങൾ ശേഖരിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. വീടിന്റെ ടെറസിൽ പ്രത്യേകം ഒരുക്കിയ ജനകീയ വായനാശാലയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 11ന് പട്ടാമ്പി നഗരസഭ വൈസ് ചെയർമാൻ ടി.പി.ഷാജി നിർവഹിക്കും. കൗൺസിലർ സൈതലവി വടക്കേതിൽ അദ്ധ്യക്ഷത വഹിക്കും.

മലയാളം സർവകലാശാല മുൻ സിന്റിക്കേറ്റംഗം ഡോ. സി.പി.ചിത്രഭാനു മുഖ്യപ്രഭാഷണം നടത്തും. കൗൺസിലർ മുനീറ ഉനൈസ്, ഡോ. പി.അബ്ദു, സുധ, വിപിനൻ, ഷെക്കീക്ക് തുടങ്ങിയവർ സംസാരിക്കും.