accident

മണ്ണാർക്കാട്: ചിറക്കൽപ്പടിയിൽ ടാങ്കർ ലോറി മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്. മംഗലാപുരത്ത് നിന്നും തമിഴ്‌നാട്ടിലേക്ക് ടാറുമായി പോകുന്ന മിനി ടാങ്കർ ലോറിയാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ ഡ്രൈവർ ഉദുമൽപേട്ട കുമാരമംഗലം സ്വദേശി ഏഴുമലൈ(32)നെ തച്ചമ്പാറ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒപ്പമുണ്ടായിരുന്ന സഹായിയേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാവിലെ അഞ്ചരയോടെയാണ് അപകടമുണ്ടായത്. ഡ്രൈവർ ഉറങ്ങിയതാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം. റോഡിൽ ഒഴുകിയ ടാർ ഫയർ ആന്റ് റസ്‌ക്യൂ ടീമും സിവിൽ ഡിഫൻസ് പ്രവർത്തകരും നാട്ടുകാരും ചേർന്ന് നീക്കം ചെയ്തു. 1000 ബാരലോളം ടാറാണ് ടാങ്കറിലുണ്ടായിരുന്നത്. ഇതിൽ പകുതിയോളം റോഡിൽ ഒഴുകിയിട്ടുണ്ട്.