vyaparikal

മണ്ണാർക്കാട്: ലോക്ക് ഡൗൺ നിയന്ത്രണങ്ങളെ തുടർന്ന് കടകൾ തുറക്കാനാകാതെ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന വ്യാപാരികൾ വഴിയോരക്കച്ചവടം ചെയ്ത് പ്രതിഷേധിച്ചു. മാസങ്ങളായി വ്യാപാര സ്ഥാപനങ്ങൾ അടഞ്ഞുകിടക്കാൻ തുടങ്ങിയിട്ട്, വരുമാനം നിലച്ച കച്ചവടക്കാരാണ് കോടതിപ്പടിയിൽ വഴിയോരത്ത് ഫ്രൂട്ട്സ് വിൽപ്പനയുമായെത്തിയത്.

സ്വന്തം സ്ഥാപനങ്ങൾക്കു മുമ്പിലായി ദേശീയ പായോരത്താണ് റംമ്പുട്ടാൻ കച്ചവടവുമായി വ്യാപാരികൾ രംഗത്തെത്തിയത്. റഫീഖ് (അലങ്കാർ മെറ്റൽസ്), ഷമീർ (യൂണിയൻ പ്രസ്), ഷൗക്കത്ത് ( റീഗൽ ), നാസർ (സ്റ്റാർ ), നിബു (പുലരി ടെക്‌സ്), ഷിയാസ് (മൗലാന), നാസർ (സിറ്റി) എന്നിവരാണ് റംബുട്ടാൻ കച്ചവടത്തിനിറങ്ങിയിട്ടുള്ളത്.