അടൂർ : പഴകുളം കെ.വി.യു.പി.സ്കൂളിലെ വിമുക്തി ക്ലബിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് കുട്ടികൾക്കായി ബോധവൽക്കരണ ക്ലാസ് നടത്തി. പത്തനംതിട്ട എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സിവിൽ എക്സൈസ് ഓഫീസർ ബിനു.വി. വർഗീസ് ഗൂഗിൾ മീറ്റ് വഴി ക്ലാസ് നയിച്ചു. വീട്ടിലിരുന്ന് കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തശേഷം ലഹരിവിരുദ്ധ പോസ്റ്ററുകളും തയാറാക്കി. ഇതോടനുബന്ധിച്ച് നടന്ന ചടങ്ങ് അടൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ബി.വിജയലക്ഷ്മി ഉദ്ഘാടനം ചെയ്തു. സ്കൂൾ പി.ടി.എ പ്രസിഡന്റ് എസ്.ആർ സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് കവിതാ മുരളി, പ്രോഗ്രാം കോ- ഓർഡിനേറ്റർ കെ.എസ് ജയരാജ് . അദ്ധ്യാപകരായ ബസീം.ഐ ലക്ഷ്മിരാജ്, ബീന.വി, വന്ദന.വി.എസ് , സ്മിത.ബി, ശാലിനി. എസ് എന്നിവർ സംസാരിച്ചു.