റാന്നി : നാറാണംമൂഴി സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ കുരുമ്പൻമുഴിയിലെ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്‌തു. ബാങ്ക് പ്രസിഡന്റ് ജ്യോതി ശ്രീനിവാസ് ഉദ്ഘാടനം നിർവഹിച്ചു. ബാങ്ക് സെക്രട്ടറി നഹാസ് ഹംസ ,ഗോപിനാഥൻ,വിജയകുമാർ, മിഥുൻ മോഹൻ, സന്തോഷ് കുമാർ, ജോജി ജോർജ് എന്നിവർ സംസാരിച്ചു