. കോഴഞ്ചേരി : വനംകൊള്ളയെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് അയിരൂർ വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇടത്രാമണ്ണിൽ ധർണ നടത്തി. കോൺഗ്രസ് എഴുമറ്റുർ ബ്ലോക്ക് പ്രസിഡന്റ് അഡ്വ. പ്രകാശ് ചരളേൽ ഉദ്ഘാടനം ചെയ്തു. കേരള കോൺഗ്രസ് സംസ്ഥാന സ്റ്റിയറിംഗ്‌ കമ്മിറ്റിയംഗം സാംകുട്ടി അയ്യക്കാവിൽ അദ്ധ്യക്ഷതവഹിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സഞ്ജയകുമാർ, സണ്ണി കണിയറോലി, ഉപേന്ദ്രനാഥൻ നായർ , ജോർജ്ജ് തോമസ് . റ്റി.കെ.ഗോപാലകൃഷ്ണൻ നായർ. ജോയി പൂവൻ വാഴയിൽ . വി.പി. മാത്യൂ എന്നിവർ പ്രസംഗിച്ചു