കൂടൽ: കൊവിഡ് സാഹചര്യത്തിൽ ബസുകളിൽ നിയന്ത്രിത സീറ്റുകളിൽ മാത്രം ആളുകളെ കയറ്റുന്നതിനാൽ, സ്വകാര്യ, സർക്കാർ മേഖലകളിൽ ജോലിചെയ്യുന്നവർക്ക് കൃത്യ സമയത്ത് ജോലി സ്ഥലങ്ങളിലെത്താൻ കഴിയുന്നില്ലെന്ന് പരാതി. പുനലൂർ, പത്തനാപുരം ഭാഗത്തുനിന്ന് പത്തനംതിട്ടയിലേക്കുള്ള യാത്രക്കാരാണ് ഏറെ ബുദ്ധിമുട്ടുന്നത്. ഈ റൂട്ടിൽ നാമമാത്രമായി മാത്രമേ സ്വകാര്യ ബസുകൾ ഓടുന്നുള്ളു. കലഞ്ഞൂർ, ഇടത്തറ, കൂടൽ, നെടുമൺകാവ്, ഇഞ്ചപ്പാറ,മുറിഞ്ഞകല്ല്, മ്ളാന്തടം, കൊല്ലൻപടി, വകയാർ, കുളത്തുങ്കൽ തുടങ്ങിയ സ്ഥലങ്ങളിലുള്ളവരാണ് ബുദ്ധിമുട്ടുന്നത്.