റാന്നി: നദികൾ, പൊതുജലാശയങ്ങൾ എന്നിവയിലെ മത്സ്യ സമ്പത്ത് വർദ്ധിപ്പിക്കുന്നതിനും അതിലൂടെ ഉൾനാടൻ മത്സ്യ ഉൽപാദന വർദ്ധനയ്ക്കുമായി ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന ഓപ്പൺ വാട്ടർ റാഞ്ചിങ് പദ്ധതിയുടെ ഭാഗമായി റാന്നി ഗ്രാമപഞ്ചായത്തിലെ വള്ളക്കടവിൽ മത്സ്യവിത്ത് നിക്ഷേപിച്ചു. അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ ഉദ്ഘാടം ചെയ്തു. റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഫിഷറീസ് ഓഫീസർ പി.ശ്രീകുമാർ പദ്ധതിയെ ക്കുറിച്ച് വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ജോർജ് എബ്രഹാം, ബ്ലോക്ക് പഞ്ചായത്ത്അംഗം നയന സാബു, ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സതിഷ് പണിക്കർ, റാന്നി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശോഭ ചാർളി, റാന്നി ഗ്രാമ പഞ്ചായത്ത് മെമ്പർ കെ.എൻ സന്ധ്യാദേവി, അക്വാകൾച്ചർ കോഓർഡിനേറ്റർ പ്രിയങ്ക സാബു, അക്വാകൾച്ചർ പ്രൊമോട്ടർമാരായ ലേഖ മനോജ്, ലതിക രാജൻ, അരുണ, വിനി തുടങ്ങിയവർ പങ്കെടുത്തു.