local
ശ്രീനാരായണ ഗുരുധർമ്മസേവാ സംഘം ജില്ലാ കമ്മറ്റിയുടെയും പ്രദേശവാസികളുടെയും നേതൃത്വത്തിൽ മന്ത്രി കെ.രാജന്റെ സാന്നിദ്ധ്യത്തിൽ ജില്ലാ കളക്ടർക്ക് നിവേദനം കൈമാറുന്നു

പത്തനംതിട്ട: കോന്നി തണ്ണിത്തോട്‌ മേടപ്പാറ മേഖലകളിലുള്ള വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനം ലഭ്യമാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ശ്രീനാരായണ ഗുരുധർമ്മസേവാ സംഘം ജില്ലാ കമ്മിറ്റിയുടെയും പ്രദേശവാസികളുടെയും നേതൃത്വത്തിൽ മന്ത്രി കെ.രാജന്റെ സാന്നിദ്ധ്യത്തിൽ ജില്ലാ കളക്ടർക്ക് നിവേദനം കൈമാറി. എസ്.എൻ.ഡി.എസ് ദേശീയ ഉപാദ്ധ്യക്ഷൻ സുരേഷ് കേശവപുരം, ജില്ലാ വൈസ് പ്രസിഡന്റ് സന്തോഷ് കോഴഞ്ചേരി, ജില്ലാ ജോ.സെക്രട്ടറി സതീഷ് തിരുമേനി മേടപ്പാറ, യുവജന വിഭാഗം ജില്ലാ സെക്രട്ടറി ഉണ്ണികൃഷ്ണൻ മുട്ടത്തുകോണം, സുബിൻ മേടപ്പാറ, അനിൽ കുമാർ, അനീഷ്, അഖിൽ, ലെനിൻ എന്നിവർ നേതൃത്വം നൽകി.