പത്തനംതിട്ട : ഡീസൽ, പെട്രോൾ വില വർദ്ധനവിൽ പ്രതിഷേധിച്ച് സംസ്ഥാന കൺസ്ട്രക്ഷൻ വർക്കേഴ്‌സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) ജില്ലാകമ്മിറ്റി നേതൃത്വത്തിൽ ധർണ നടത്തി. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് എ. ഷംസുദീൻ ഉദ്ഘാടനം ചെയ്തു. ഷാജി കുളനട അദ്ധ്യക്ഷത വഹിച്ചു. പി.എൻ പ്രസാദ്, അബ്ദുൾ കലാം ആസാദ് / വല്ലാറ്റൂർ വാസുദേവൻ പിള്ള, കെ.എൻ രാജൻ, ഷാനവാസ് പെരിങ്ങമല, സോളമൻ വരവുകാല, ഗീത, സരസ്വതി എന്നിവർ സംസാരിച്ചു.