തിരുവല്ല: ഇന്ത്യൻ അസോസിയേഷൻ ഒഫ് പ്രൈവറ്റ് സൈക്യാട്രി കേരള ശാഖയുടെയും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ തിരുവല്ല ശാഖയുടെയും ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ദിനാചരണം നാക്കട മിഷൻ ആശുപത്രിയിൽ നടത്തി. ഗ്രിഗോറിയോസ് മാർ സ്തേഫാനോസ് എപ്പിസ്‌കോപ്പ ഉദ്ഘാടനം ചെയ്തു. നഗരസഭാദ്ധ്യക്ഷ ബിന്ദു ജയകുമാർ മുഖ്യപ്രഭാഷണം നടത്തി. ഡോ.എ.ജെ.ജോൺ നാക്കട അദ്ധ്യക്ഷത വഹിച്ചു. ഡോ. സി.ആർ.രാധാകൃഷ്ണൻ, ഡോ.സിറിൽ ജോസഫ്, ഡോ.അരവിന്ദ് എസ്.പിള്ള എന്നിവർ പ്രസംഗിച്ചു.