കടമ്പനാട് : മണ്ണടിയിലെ സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും സംഘടനയായ എംഫർട്ട് മണ്ണടിയുടെ നേതൃത്വത്തിൽ നിരന്തരം അപകടങ്ങൾ ഉണ്ടാകുന്ന മണ്ണടി ആലുംമൂട്ടിൽ വളവിൽ കോൺവക്സ് മിറർ പുനസ്ഥാപിച്ചു . ആദ്യം സ്ഥാപിച്ചത് വാഹനം ഇടിച്ചു തകർത്ത് നശിപ്പിച്ചിരുന്നു. എം ഫർട്ട് പ്രസിഡന്റ് കെ.ബി ഇർഷാദ്, സെക്രട്ടറി മോഹൻ കുമാർ വൈ. പ്രസിഡന്റുമാർ മോഹന ചന്ദ്രക്കുറുപ്പ് , അവിനാഷ് പള്ളിനഴികത്ത് , ഖജാൻജി രാമചന്ദ്ര പിള്ള എന്നിവർ പങ്കെടുത്തു.