മല്ലപ്പള്ളി : താലൂക്ക് മദ്യനിരോധന സമിതിയുടെ ആഭിമുഖ്യത്തിൽ ലോക ലഹരി വിരുദ്ധദിനം ആചരിച്ചു. താലൂക്ക് പ്രസിഡന്റ് വാളകം ജോൺ ഉദ്ഘാടനം ചെയ്തു. താലൂക്ക് സെക്രട്ടറി സാംകുട്ടി പാലയ്ക്കാമണ്ണിൽ അദ്ധ്യക്ഷത വഹിച്ചു. ടി.ജി രഘുനാഥപിള്ള, കെ.എസ്. വർഗീസ്, തമ്പി കോട്ടച്ചേരിൽ, കെ.ബി. ബെഞ്ചമിൻ, കെ. പത്മകുമാർ എന്നിവർ പ്രസംഗിച്ചു.