ചിറ്റാർ : മണ്ണും വളവും നിറച്ച ഗ്രോബാഗും തൈകളും ആവശ്യമുള്ളവർക്ക് നാളെ മുതൽ തണ്ണിത്തോട് കൃഷിഭവനിൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്. കൃഷിവകുപ്പിന്റെ അപേക്ഷ ഫോറം, കരം അടച്ച രസീത് എന്നിവയ്‌ക്കൊപ്പം ഗുണഭോക്തൃ വിഹിതമായ 500/ (25 എണ്ണത്തിന്) എന്നിവയുമായി കൃഷിഭവനിൽ എത്തിച്ചേരണമെന്ന് അഭ്യർത്ഥിക്കുന്നു. ബീൻസ്, വെണ്ട തൈകൾ കാർഷിക കർമസേന നഴ്‌സറിയിൽ സൗജന്യമായി ലഭ്യമാണ്.. താല്പര്യമുള്ള കർഷകർ കർമസേന സൂപ്പർവൈസറിനെ ബന്ധപ്പെടേണ്ടതാണ്. ഫോൺ- 9495436542.