കോന്നി: കൃഷിയെ രക്ഷിക്കൂ, ജനാധിപത്യത്തെ സംരക്ഷിക്കൂ എന്നീ മുദ്രാവാക്യങ്ങളുയർത്തി കേന്ദ്ര സർക്കാരിന്റെ കർഷകദ്രോഹ നയങ്ങൾക്കെതിരെ കേരള കർഷകസംഘം ഏരിയാ കമ്മി​റ്റി കോന്നി ബി.എസ്.എൻ.എൽ ഭവന് മുന്നിൽ പ്രതിഷേധ സമരം നടത്തി. സി.പി.എം ഏരിയാ കമ്മി​റ്റിയംഗം എം.എസ്.ഗോപിനാഥൻ നായർ ഉദ്ഘാടനം ചെയ്തു. ലൈജു വർഗീസ് അദ്ധ്യക്ഷത വഹിച്ചു.സംഘം ഏരിയാ സെക്രട്ടറി ആർ.ഗോവിന്ദ്, കെ.എസ്.സുരേശൻ, രഘുനാഥ് മാമ്മൂട്, ഇ.പി.അയ്യപ്പൻ നായർ, നൂഹ് മുഹമ്മദ്, ബിനോജ് ചെങ്ങറ എന്നിവർ പ്രസംഗിച്ചു.