കോന്നി: ആവശ്യമായ എല്ലാ കുട്ടികൾക്കും ഓൺലൈൻ പഠനം ഉറപ്പാക്കി വകയാർ സെന്റ്. തോമസ് സ്‌കൂൾ. അദ്ധ്യാപക, പൂർവവിദ്യാർഥികളുടെ സഹകരണത്തോടെ സ്‌കൂളിലെ മുഴുവൻ കുട്ടികൾക്കും പാഠനോപകരണങ്ങളും ആവശ്യക്കാരരായ എല്ലാ കുട്ടികൾക്കും ഓൺലൈൻ പഠന സൗകര്യവും ലഭ്യമാക്കിയത്. കുട്ടികളുടെ പഠനം ഉറപ്പുവരുത്തുന്നതിനായി 'കൈത്താങ് ' എന്ന പദ്ധതി റവ.ഫാ.വർഗീസ് കൈത്തൊൺ ഉദ്ഘാടനം ചെയ്തു. പൂർവ വിദ്യാർത്ഥി ഷിജോ വകയാർ ആദ്യ വിതരണം പി.​ടി..എ പ്രസിഡന്റ് സന്തോഷ് കുമാറിന് നൽകി. ഹെഡ് മിസ്ട്രസ് സിസ്​റ്റർ ശാലിനി, സിസ്​റ്റർ ക്ലമെന്റ്, സുജ, ബിന്ദു എന്നിവർ പങ്കെടുത്തു.