മല്ലപ്പള്ളി : കാലഘട്ടത്തിന് അനുയോജ്യമായ മാറ്റങ്ങൾ സ്വീകരിക്കുന്നതിനോടൊപ്പം എവിടെ വരെ പോകാം എന്നതിന് അതിർ വരമ്പുകൾ വേണമെന്ന് ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത. മല്ലപ്പള്ളി സെന്റ് ജോൺസ് ബഥനി ഓർത്തഡോക്‌സ് വലിയ പള്ളി ശതാബ്ദി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശതാബ്ദിയോടനുബന്ധിച്ച് നിർമ്മിച്ചു നൽകിയ ഭവനത്തിന്റെ താക്കോൽ ദാനവും മെത്രാപ്പോലീത്താ നിർവഹിച്ചു. ഇടവക ഡയറക്ടറിയുടെയും സ്മരണികയുടെയും പ്രകാശനം ഭദ്രാസന സെക്രട്ടറി ഫാ.അലക്‌സാണ്ടർ ഏബ്രഹാം നിർവഹിച്ചു. വികാരി ഫാ. ജിനു ചാക്കോ അദ്ധ്യക്ഷത വഹിച്ചു. സഭാ സെക്രട്ടറി അഡ്വ ബിജു ഉമ്മൻ, ഫാ. ജിജി പി ഏബ്രഹാം, ഫാ.ജോസഫ് കെ.ഏബ്രഹാം, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജി ഡേവിഡ്, ജനറൽ കൺവീനർ കുഞ്ഞു കോശി പോൾ , ഭദ്രാസന കൗൺസിൽ അംഗം സുനിൽ നിരവുപുലം, ട്രസ്റ്റി മത്തായി ജോയി, സെക്രട്ടറി ബാബു താഴത്തുമോടയിൽ എന്നിവർ പ്രസംഗിച്ചു.