അടൂർ : മോദി സർക്കാരിന്റെ ഇന്ധനക്കെള്ളക്കെതിരെ എൽ. ഡി. എഫ് സംസ്ഥാന വ്യാപകമായി നടത്തിയ പ്രതിഷേധ സമരത്തിന്റെ ഭാഗമായി അടൂരിൽ 4639 കേന്ദ്രങ്ങളിലായി 19324 പേർ സമരത്തിൽ പങ്കെടുത്തു. കെ. ആർ. ടി. സി കേർണറിൽ സി. പി. എം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനുവും അടൂർ പ്രൈവറ്റ് ബസ്റ്റാന്റിൽ സി. പി. ഐ ജില്ലാ സെക്രട്ടറി എ. പി ജയനും ഏഴംകുളം ജംഗ്ഷനിൽ ആർ. ഉണ്ണികൃഷ്ണപിള്ളയും കിളിവയലിൽ ടി.ഡി. ബൈജുവും പന്തളത്ത് പി. ബി. ഹർഷകുമാറും കോട്ടമുകളിൽ ഡി.സജിയും പറക്കോട് ജംഗ്ഷനിൽ ഡോ. വർഗീസ് പേരയിലും നെല്ലിമൂട്ടിൽ പടിയിൽ മുണ്ടപ്പള്ളി തോമസും അടൂർ സെൻട്രലിൽ പി. പി ജോർജ്ജ് കുട്ടിയും മണ്ണടിയിൽ അഡ്വ. എസ്. മനോജും പ്ലാന്റേഷൻ ജംഗ്ഷനിൽ ഏഴംകുളം നൗഷാദും പട്ടാഴി മുക്കിൽ ആർ.തുളസീധരൻ പിള്ളയും പെരിങ്ങനാട് പുത്തൻ ചന്തയിൽ ടി. മുരുകേരും കൊടുമണ്ണിൽ എ. എൻ. സലിമും പതിനാലാംമൈലിൽ കെ.കുമാരനും കടമ്പനാട് ജംഗ്ഷനിൽ സി. രാധാകൃഷ്ണനും ഏനാത്ത് അരുൺ കെ. എസ്. മണ്ണടിയും മിത്രപുരത്ത് ഗോപീ മോഹനൻ ചെറുകരയും ചന്ദനപള്ളിയിൽകെ. കെ. ശ്രീധരനും മണക്കാലയിൽ ലിജോ ജോണും വടക്കടത്തുകാവിൽ രാജൻ സുലൈമാനും ഹോളിക്രോസ് ജംഗ്ഷനിൽ രാജൻ അനശ്വരയും ടി.ബി ജംഗ്ഷനിൽ കെ. ആർ ചന്ദ്രമോഹനൻഎന്നിവരും സമര പരിപാടി ഉദ്ഘാടനം ചെയ്തു.