റാന്നി : പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാത നവീകരണത്തിന്റെ ഭാഗമായി റാന്നി ഇട്ടിയപ്പാറ ടൗണിൽ റോഡിന്റെ വശങ്ങളിലെ ഫുട്പാത്തിൽ ടൈലുകൾ വിരിക്കുന്ന ജോലികൾ പുരോഗമിക്കുന്നു. ടൗണിലെ ആദ്യഘട്ട ടാറിംഗ് ഏതാണ്ട് പൂർത്തിയായി കഴിഞ്ഞു. വലിയപറമ്പുപടി മുതൽ എസ്.സി സ്‌കൂൾ പടിവരെ ഏതാണ്ട് കലുങ്കുകളുടെ പണികൾ നടക്കുന്നതേയുള്ളൂ. ഈ പ്രദേശത്തേ റോഡ് പാറമക്കിട്ട് ഉയർത്തിയിരിക്കുകയാണ്. കലുങ്കിന്റെയും തോടിന്റെ വശവും കെട്ടുന്ന ജോലി പൂർത്തിയാകുന്ന മുറയ്ക്ക് ഇവിടുത്തെ റോഡിന്റെ ഒന്നാംഘട്ട ടാറിഗും നടത്തും.