റാന്നി: ഇന്ധന വില വർദ്ധനവിനെതിരെ എൽ.ഡി.എഫ് നടത്തിയ ധർണ വൻ വിജയമായി. മണ്ഡലത്തിലൂടനീളം വിവിധ കേന്ദ്രങ്ങളിൽ ജനങ്ങൾ ആവേശത്തോടെ സമരത്തിൽ ചേർന്നു. ഇട്ടിയപ്പാറ ടൗണ്ണിൽ നടന്ന സമരം എൽ.ഡി.എഫ് കൺവീനർ എം.വി വിദ്യാധരൻ ഉദ്ഘാടനം ചെയ്തു. കെ.കെ സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ രാജു ഏബ്രഹാം പി.ആർ പ്രസാദ്, അഡ്വ. മനോജ് ചരളേൽ, ആലിച്ചൻ ആറൊന്നിൽ, സുരേഷ് ജേക്കബ്, ജോസഫ് കുര്യാക്കോസ്, എ.ജി ഗോപകുമാർ, മോനായി പുന്നൂസ്, ജോർജ് ഫിലിപ്പ് തുടങ്ങിയ നേതാക്കൾ വിവിധ കേന്ദ്രങ്ങളിൽ സമരത്തിന് നേതൃത്വം നൽകി.