school
ടി. വി ഇല്ലാത്തതിനാൽ പഠനം മുടങ്ങിയ പെരിങ്ങനാട് തൃച്ചേന്ദമംഗലം ഹൈസ്കൂളിലെ വിദ്യാർത്ഥികൾക്ക് നൽകാൻ പൂർവ്വ വിദ്യാർത്ഥി സംഘടനാ ചെയർമാൻ റോബിൻ ബേബി ടി വി പ്രധാന അധ്യാപകൻ രാജീവന് കൈമാറുന്നു.

അടൂർ : വൈദ്യുതിയും ടി. വിയും ഇല്ലാത്തതിനാൽ പഠനം മുടങ്ങിയ പെരിങ്ങനാട് ചെറുപുഞ്ച ജയലക്ഷ്മി ഭവനത്തിലെ ജിതിനും നിവേദ്യക്കും ടി.വി നൽകി സുമനസുകൾ. തൃച്ചേന്ദമംഗലം ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് ജിതിൻ. സഹോദരി നിവേദ്യ ഒന്നാം ക്ലാസിലും. മൂന്നു സെന്റ് ഭൂമിയിലെ പണി പൂർത്തിയാകാത്ത ചെറിയ വീട്ടിലാണ് ആറംഗ കുടുംബം താമസിക്കുന്നത്. വീട്ടിലേക്ക് വഴിയില്ല.. ജിതിന്റെയും നിവേദ്യയുടെയും അച്ഛൻ കൂലിപ്പണി ചെയ്ത് കിട്ടുന്ന ചെറിയവരുമാനംകൊണ്ട് വേണം വീട്ടുചെലവുകൾ നടത്താൻ. തൃച്ചേന്ദമംഗലം ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ

പൂർവ വിദ്യാർത്ഥി സംഘടനയാണ് കുട്ടികൾക്ക് ടി.വി നൽകിയത്.പ്രവാസി മലയാളിയായ ഷിബു കൊന്നയിലാണ് സ്പോൺസർ ചെയ്തത്. പൂർവ വിദ്യാർത്ഥി സംഘടനാ ചെയർമാൻ റോബിൻ ബേബി , പ്രധാന അദ്ധ്യാപകൻ രാജീവന് ടി.വി കൈമാറി. പി.ടി.എ പ്രസിഡന്റ് ജി. കൃഷ്ണകുമാർ , അദ്ധ്യാപകരായ സിന്ധു മാധവൻ, ജോസഫ് സാലിൻ, പൂർവ വിദ്യാർത്ഥികളായ വിജയകുമാർ, സുരേഷ് കുമാർ എന്നിവർ പങ്കെടുത്തു.