റാന്നി : വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായ പെരുനാട് ളാഹ മഞ്ഞതോട് ആദിവാസി ഊരുകളിൽ വഴിവിളക്കുകൾ സ്ഥാപിക്കുന്നതിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു. റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ഗോപി. പെരുനാട് പഞ്ചായത്ത് പ്രസിഡന്റ് പി. എസ് മോഹനൻ എന്നിവരുടെ നേതൃത്വത്തിൽ കെ.എസ്.ഈ.ബി പെരുനാട് സബ്. എൻജിനിയർ അനൂജ് വിജയൻ, കെ.എസ്. ഇ.ബി ഓവർസിയർ എന്നിവർ സ്ഥലം സന്ദർശിച്ചു. പദ്ധതിക്ക് വേണ്ട എസ്റ്റിമേറ്റും പ്ലാനും തയാറാക്കി.