അടൂർ : മദ്ധ്യതിരുവിതാംകൂറിൽ സമാന്തര വിദ്യാഭാസ രംഗത്തെ വേറിട്ട വ്യക്തിത്വമായിരുന്ന ഇംഗ്ലീഷ് അദ്ധ്യാപകനും അനുഗ്രഹീത ഗായകനും സാഹിത്യ സാംസ്‌ക്കാരിക ചർച്ചാ വേദികളിലെ സജീവ സാന്നിദ്ധ്യവുമായിരുന്ന മാവടി മുരളിയുടെ 27- ാമത് അനുസ്മരണം 3ന് മാവടി മുരളി സൗഹൃദ വേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നു . ഗൂഗിൾ മീറ്റിലൂടെ വൈകിട്ട് 7.30ന് അനുസ്മരണം ആരംഭിക്കും. ശശിവർമതമ്പുരാൻ, പി.ബി ഹർഷകുമാർ, തുടങ്ങി സാഹിത്യ സാംസ്‌കാരിക,രാഷ്ട്രിയ രംഗങ്ങളിലെ ഒട്ടേറെ പ്രമുഖർ പങ്കെടുക്കും. തുടർന്ന് സി. സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ സംഗീത വിരുന്നും ഉണ്ടായിരിക്കും.