dcc
കടമ്പനാട് ഹെൽത്ത് ഇൻസ്പെക്ടറെ സസ്പെന്റ് ചെയ്ത നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പതിനഞ്ചാം ദിവസത്തെ കോൺഗ്രസ് ധർണ ഡി.സി.സി ജനറൽ സെക്രട്ടറി വി.ആർ.സോജി ഉദ്ഘാടനം ചെയ്യുന്നു

കടമ്പനാട്: പഞ്ചായത്ത് രാജ് നിയമത്തിന് വിരുദ്ധമായി പ്രവർത്തിക്കുകയും സത്യപ്രതിജ്ഞ ലംഘനം നടത്തുകയും ചെയ്ത കടമ്പനാട് പഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക പ്രതാപിനെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി വി.ആർ.സോജി ആവശ്യപ്പെട്ടു. പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടറെ സസ്പെന്റ് ചെയ്ത നിയമവിരുദ്ധ നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് 15-ാം ദിവസത്തെ കോൺഗ്രസ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് റെജി മാമൻ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ ആർ.ജയപ്രസാദ്, ബിജിലി ജോസഫ്, സി. കൃഷ്ണകുമാർ, മണ്ണടിപരമേശ്വരൻ, മണ്ണടി മോഹനൻ, ജോസ്‌ തോമസ്, ഷിബു ബേബി, കെ.ജി .ശിവദാസൻ, എൽ. ഉഷാകുമാരി, രാധാ മോൾ, കെ. രവീന്ദ്രൻപിള്ള, ജോയി തെക്കെവീട്ടിൽ, രഞ്ജിനി സുനിൽ , ആർ.സുരേന്ദ്രൻ പിള്ള, എൻ.ബാലകൃഷ്ണൻ, കോശി.പി. ശാമുവേൽ, ജെറിൻ ജേക്കബ്, ജോബിൻജോസ് , സാനു തുവയൂർ, ഹരീഷ് എന്നിവർ സംസാരിച്ചു.