intuc
ചുമട്ട്‌തൊഴിലാളികളെ ഇ.എസ്.എെ പരിധിയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് അടൂർ ക്ഷേമനിധി സബ് ഒാഫീസിന് മുന്നിൽ നടത്തിയ ധർണ െഎ.എൻ.ട‌ി.യു.സി സംസ്ഥാന സമതി അംഗം ജി.കെ പിള്ള ഉദ്ഘാടനം ചെയ്യുന്നു

അടൂർ : ചുമട്ടു തൊഴിലാളികളെ ഇ.എസ്.എെ പരിധിയിൽ ഉൾപ്പെടുത്തണമെന്നും 5000 രൂപ ഗ്രാന്റ് ആയും 10000 രൂപ അഡ്വാൻസായും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എെ.എൻ.ടി.യു.സി ചുമട്ട്‌ തൊഴിലാളി യൂണിയന്റെ നേതൃത്ത്വത്തിൽ അടൂർ സബ് ഓഫീസിനു മുമ്പിൽ ധർണ്ണ നടത്തി. െഎ.എൻ.ടി.യു.സി സംസ്ഥാന സമതി അംഗം ജി.കെ.പിള്ള ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി അങ്ങാടിക്കൽ വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമതി അംഗം തോട്ടുവാ മുരളി മുഖ്യപ്രഭാഷണം നടത്തി .ജോൺസൺ കിളിവയൽ, കെ.അനിയൻ, എം. പ്രസാദ് തുടങ്ങിയവർ സംസാരിച്ചു.