പത്തനംതിട്ട : കൊവിഡിന്റെ രണ്ടാം തരംഗത്തിൽ കൊവിഡ് ബാധിച്ചു മരിച്ച പട്ടികജാതി കുടുംബാംഗങ്ങൾക്ക് സംസ്ഥാന പട്ടികജാതി, വർഗ വികസന കോർപ്പറേഷൻ നടപ്പിലാക്കുന്ന പ്രത്യേക വായ്പാ പദ്ധതിയിൽ അപേക്ഷ ക്ഷണിച്ചു. 20 ശതമാനം സബ്‌സിഡിയോടെ അഞ്ചു ലക്ഷം രൂപയാണ് വായ്പ നൽകുന്നത്. മരിച്ചയാളുടെ പ്രായം 18നും 60 വയസിനും ഇടയിലായിരിക്കണം. വസ്തു, ഉദ്യോഗസ്ഥ ജാമ്യ വ്യവസ്ഥയിലാണ് വായ്പ. അപേക്ഷാ ഫോമിനും കൂടുതൽ വിവരങ്ങൾക്കും എം.സി റോഡിൽ പന്തളം പോസ്റ്റ് ഒാഫീസിനു സമീപമുള്ള അഞ്ജലി ബിൽഡിംഗിന്റെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന കോർപറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടാം. ഫോൺ : 9400068503.