പത്തനംതിട്ട: ജില്ലയിൽ ഇന്നലെ 398 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. നാലുപേർ വിദേശത്തു നിന്ന് വന്നവരും ഒരാൾ മറ്റ് സംസ്ഥാനത്ത് നിന്ന് വന്നതുമാണ്. 393 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. സമ്പർക്ക പശ്ചാത്തലം വ്യക്തമല്ലാത്ത രണ്ടുപേരുണ്ട്.
ഗവൺമെന്റ് ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ഇന്നലെ 5467 സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. 1951 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.
കൊവിഡ് മൂലമുളള മരണനിരക്ക് 0.36 ശതമാനമാണ്. ജില്ലയുടെ ഇതുവരെയുളള ആകെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 10.38 ശതമാനവും, ഇന്നലത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 8.9 ശതമാനവുമാണ്. കൊവിഡ് പ്രതിരോധ പ്ര വർത്തനങ്ങൾ ഉൗജ്ജിതമായി നടക്കുന്നതായി അധികൃതർ അറിയിച്ചു.