കൊടുമൺ : കൊടുമൺ കൃഷിഭവന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കർഷക ഗ്രാമസഭയും ഞാറ്റുവേല ചന്തയും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയംഗോപകുമാർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സ്‌പെഷൽ ലിക്വിഡിറ്റി ഫണ്ടിന്റെ വിതരണ ഉദ്ഘാടനവും വിള ഇൻഷുറൻസ് ദിനാചരണവും നടന്നു. കൊടുമൺ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ധന്യാദേവി അദ്ധ്യക്ഷത വഹിച്ചു. കൊവിഡ് മാനദണ്ഡപ്രകാരം നടന്ന ചടങ്ങിൽ ജനപ്രതിനിധികൾ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.