അടൂർ : ഡോക്ടേഴ്സ് ദിനത്തിൽ പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുളള കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ മെഡിക്കൽ ഒാഫീസർമാരെ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. തുളസീധരൻ പിള്ള ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം. പി മണിയമ്മ അദ്ധ്യക്ഷതവഹിച്ചു. ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.രാജഗോപാലൻ നായർ മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക്‌ പഞ്ചായത്ത്' സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻമാരായ അഡ്വ.ആർ. ബി. രാജീവ് കുമാർ, കുഞ്ഞന്നാമ്മ കുഞ്ഞ്, റോഷൻ ജേക്കബ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി. വി. ജയകുമാർ, എസ്. മഞ്ജു, സുജ, എച്ച്. എം. സി അംഗങ്ങളായ അഡ്വ. ഡി. ഭാനുദേവൻ, എം. കെ.വാമൻ, ഹെൽത്ത് സൂപ്പർവൈസർ അലക്സ് ,ഡോ. അരുൺ ജൂഡ് അൽഫോൺസ് എന്നിവർ സംസാരിച്ചു. ഡോ. അരുൺ ജൂഡ് അൽഫോൺസ് (മെഡിക്കൽ ഒാഫീസർ ഏനാദിമംഗലം) ഡോ. ദിവിൻ (മെഡിക്കൽ ഒാഫീസർ ചന്ദനപ്പള്ളി), ഡോ. ശ്രീജിത്ത് (മെഡിക്കൽ ഒാഫീസർ ഏഴംകുളം ) ഡോ. ദിവ്യ (മെഡിക്കൽ ഒാഫീസർ ഏറത്ത് ), ഡോ. ട്രീസ (മെഡിക്കൽ ഒാഫീസർ, കടമ്പനാട് ) ഡോ. ദിവ്യ (മെഡിക്കൽ ഒാഫീസർ, കൂടൽ) ഡോ.സുരഭി ( മെഡിക്കൽ ഒാഫീസർ പള്ളിക്കൽ ) എന്നിവരെയാണ് ആദരിച്ചത്.