പന്തളം:എം.സി റോഡിലെ സുരക്ഷാ ഇടനാഴിയുടെ ഭാഗമായി കുരമ്പാല ജംഗ്ഷനിൽ കെ. എസ്. ടി. പി. നടത്തുന്ന ഫുട്പാത്ത് നിർമ്മാണത്തിലെ ക്രമക്കേടുകൾ തടയണമെന്നാവശ്യപ്പെട്ട് സി.പി.എം കുരമ്പാല ലോക്കൽ കമ്മിറ്റി കെ.എസ്.ടി.പി അധികൃതർക്ക്'നിവേദനം നൽകി, എം.സി റോഡിലെ നിർമ്മാണ അപാകതകൾ കാരണം നിരവധി അപകടങ്ങൾ ഉണ്ടാകുന്നുണ്ട്. അശാസ്ത്രീയമായ ഫുട്പാത്ത് നിർമ്മാണം കൂടുതൽ അപകടങ്ങൾക്ക് വഴിവയ്ക്കും. പരിഹാരം കാണണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു. സ്ഥലം പരിശോധിക്കാനെത്തിയ കെ. എസ്. റ്റി .പി ഉദ്യോഗസ്ഥർക്കൊപ്പം സി.പി.എം കുരമ്പാല ലോക്കൽ കമ്മിറ്റി സെക്രട്ടറി ബി.പ്രദീപ്, ലോക്കൽ കമ്മിറ്റി അംഗങ്ങളായ കെ .കമലാസനൻ പിള്ള, ജി.വിജയകുമാർ, കെ.ജി ചന്ദ്രഭാനു, എൻ.സരസ്വതിയമ്മ, ബ്രാഞ്ച് സെക്രട്ടറിമാരായ ജയകുമാർ, ദീപു തുടങ്ങിയവരും, കെ. എസ് സുനിൽകുമാർ, മധു നിലയ്ക്കൽ, ജോമറ്റ് എന്നിവരും പങ്കെടുത്തു.