കോന്നി: വള്ളിക്കോട് ഗ്രാമപഞ്ചായത്തിലെ 2021- 22 വാർഷിക പദ്ധതിയുമായി ബന്ധപ്പെട്ട് വ്യക്തിഗത ആനുകൂല്യത്തിനുള്ള ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷാ ഫോറങ്ങൾ പഞ്ചായത്ത് ഓഫീസ്, കൃഷി ഓഫീസ്, വെറ്റിനറി ഡിസ്പൻസറി എന്നിവിടങ്ങളിൽ നിന്നും വിതരണം ആരംഭിച്ചിട്ടുണ്ട്. പൂരിപ്പിച്ച അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 09/07/2021 വൈകിട്ട് 5 വരെ .