റാന്നി : ശബരിമല തിരുവാഭരണപാത സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പ്രസാദ് കുഴികാലയ്ക്കും കോഴഞ്ചേരി താലൂക്ക് കൺവീനർ മനോജ് കോഴഞ്ചേരിയ്ക്കും വധ ഭീഷണി. ഇരുവരും ജില്ലാ പൊലീസ് മേധവിക്ക് പരാതി നൽകി. വടിവാൾ ഉപയോഗിച്ച് കൊല്ലുമെന്ന് ഇരുവരെയും ഫോണിൽ വിളിച്ച് ഭീഷണി മുഴക്കുകയായിരുന്നു. പാത കൈയേറിയവരാണ് ഭീഷണിപ്പെടുത്തിയതെന്ന് പരാതിയിൽ പറയുന്നു. ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം ജില്ലാ കളക്ടറാണ് തിരുവാഭരണ പാതയിലെ കൈയേറ്റം ഒഴിപ്പിക്കുന്നത്. 485 കൈയേറ്റങ്ങളാണ് ഒഴിപ്പിക്കാൻ ഉള്ളത്. കോഴഞ്ചേരി വില്ലേജിൽ ഒഴിപ്പിക്കൽ നടപടി പുരോഗമിക്കുന്നത്. കോഴഞ്ചേരി സ്വദേശിയാണ് ഫോണിൽ വിളിച്ചാണ് ഭീഷണി മുഴക്കിയത്. തിരുവാഭരണ പാത സംരക്ഷണ സമിതി പ്രവർത്തകർക്ക് നേരെ നടത്തുന്ന ഭീഷണികൾ അപലപനീയമാണെന്ന് പ്രസിഡണ്ട് പി.ജി, ശശികുമാരവർമ്മ പറഞ്ഞു. പൊലീസ് അടിയന്തര നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.