njattuvela
ഉദ്ഘാടനം ചെയ്തു

റാന്നി: കേരള സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ഞാറ്റുവേല ചന്തയും കർഷക സഭയും പഴവങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനിത അനിൽകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജോൺ ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വത്സമ്മ കുരിശുംമൂട്ടിൽ, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷനായ ചാക്കോ വളയനാട്, ഷെർലി ജോർജ്, സീമാ മാത്യു, അംഗങ്ങളായ ഷൈനി രാജീവ്, ബ്രിലി ബോബി ,അനീഷ് തോമസ് ബി ജി വർഗീസ്, സൗമ്യ ജി നായർ, ജോയ്‌സി ചാക്കോ, കൃഷി ഓഫീസർ മുത്തുസ്വാമി, സിറ്റി പ്രസാദ്, കൃഷി ഓഫീസ് ജീവനക്കാർ എന്നിവർ പ്രസംഗിച്ചു.