അടൂർ: അടൂർ ലൈഫ് ലൈൻ ആശുപത്രിയിൽ മെഡിക്കൽ ബിരുദാനന്തര ഡിപ്ലോമ കോഴ്സുകളായ ഡി.ജി.ഒ (ഗൈനക്കോളജി), ഡി.സി. എച്ച് (പീഡിയാട്രിക്‌സ്), ഡി.എ (അനസ്‌തേഷ്യ) എന്നിവ ആരംഭിക്കുന്നതിനായി നാഷണൽ ബോർഡ് ഒഫ് എക്‌സാമിനേഷന്റെ അംഗീകാരം ലഭിച്ചു. മാതൃശിശുപരിപാലന രംഗത്തും വന്ധ്യതാ ചികിത്സാ രംഗത്തും ലൈഫ് ലൈൻ ആർജിച്ചിട്ടുള്ള വൈദഗ്ദ്ധ്യത്തെ വിലയിരുത്തിക്കൊണ്ടാണ് കേന്ദ്ര സർക്കാർ ഈ കോഴ്‌സുകൾക്ക് അംഗീകാരം നൽകിയത്.
ഡി.ജി.ഒക്കും ഡി.സി.എച്ചിനും അഞ്ചു വീതവും, ഡി.എക്ക് നാലും സീറ്റുകളാണ് അനുവദിച്ചിട്ടുള്ളത്. എം.ബി.ബി.എസ് കഴിഞ്ഞ് രണ്ടു വർഷമാണ് പഠനകാലം. എം.ബി.ബി.എസ് കഴിഞ്ഞവർക്കായി ഗൈനക്കോളജിയിൽ മൂന്ന് വർഷ ഡി.എൻ.ബി കോഴ്‌സ് കഴിഞ്ഞ ഒൻപത് വർഷമായി ലൈഫ് ലൈൻ നടത്തിവരുന്നു. നാഷണൽ ബോർഡ് ഒഫ് എക്‌സാമിനേഷൻ ദേശീയ തലത്തിൽ നടത്തുന്ന നീറ്റ് പരീക്ഷ വഴിയാണ് കോഴ്‌സുകൾക്ക് പ്രവേശനം ലഭിക്കുന്നത്.